നവാസ് ഷെരീഫിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മന്‍‌മോഹന്‍ സിംഗ് പങ്കെടുക്കില്ല

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പങ്കെടുക്കില്ല. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം മന്‍മോഹന്‍ സിംഗ് നിരസിച്ചു. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രിക്ക് ക്ഷണക്കത്ത് അയച്ചത്.

ഇതിനിടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ അവിശ്വാസം ഇന്ത്യ-പാക് ബന്ധത്തെ പ്രതികൂലമായി ബാധിച്ചതായി നവാസ് ഷെറീഫ് പറഞ്ഞു. ഇത് പരിഹരിക്കാനുള്ള ശ്രമമാകും തന്റെ സര്‍ക്കാര്‍ നടത്തുകയെന്നും ഷെറീഫ് പറഞ്ഞു.

ഇന്ത്യയുമായി സഹകരണം ശക്തിപ്പെടുത്താന്‍ താല്‍പ്പര്യമുണ്ടെന്ന് ഷെരീഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കും പാകിസ്ഥാനും ആശങ്കകളുണ്ട്. എന്നാല്‍ ഇത്തരം ആശങ്കകളെ ഇരു രാജ്യങ്ങളും ഒന്നിച്ച് നേരിടണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കി. അതേസമയം നവാസ് ഷെരീഫ് ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :