എന്‍ഐഎ അന്വേഷണത്തിന് തടസ്സമില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കടല്‍ക്കൊലക്കേസ് എന്‍ഐഎ അന്വേഷിക്കും. അന്വേഷണം എന്‍ഐഎയ്ക്ക് വിടരുതെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഇറ്റലി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

പ്രത്യേക കോടതി രൂപീകരണത്തിനും കോടതി അംഗീകാരം നല്‍കി. കടല്‍ക്കൊല കേസ് മാത്രം പ്രത്യേക കോടതിയില്‍ വിചാരണ ചെയ്യണം. വിചാരണ നടപടികള്‍ തുടര്‍ച്ചയായി നടത്തണം. കേസ് നടത്തുന്നത് സംബന്ധിച്ച് ഇറ്റലിക്ക് തര്‍ക്കമുണ്ടെങ്കില്‍ അത് ഉന്നയിക്കാമെന്നും കോടതി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നേരത്തെ തന്നെ എന്‍ഐഎയെ ഏല്‍പ്പിച്ചിരുന്നു. നാവികര്‍ക്ക് വധശിക്ഷ ലഭിക്കില്ലെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയതിനാല്‍ എന്‍ഐഎയ്ക്ക് കേസ് അന്വേഷിക്കാനാകില്ലെന്നും അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്നുമായിരുന്നു ഇറ്റലിയുടെ വാദം.
എന്നാല്‍ ഇറ്റലിയുടെ വാദം സുപ്രീം കോടതി തള്ളി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :