നരേന്ദ്രമോദി വലിയ നീക്കങ്ങള്‍ നടത്തുന്നു, ഇന്ത്യ ലോകരാ‍ജ്യങ്ങളുടെ നേതൃനിരയിലേക്ക്, വന്‍ വികസനത്തിന് വാതില്‍ തുറക്കുന്നു!

നരേന്ദ്രമോദി ഇനി മെക്സിക്കോയില്‍

Narendramodi, Narendra Modi, India, America, Obama, Business, നരേന്ദ്രമോദി, ഇന്ത്യ, അമേരിക്ക, ഒബാമ, ബിസിനസ്, വികസനം
വാഷിംഗ്ടണ്‍| ഊര്‍മ്മിള ജ്യോതിഷ്| Last Updated: ബുധന്‍, 8 ജൂണ്‍ 2016 (10:51 IST)
ലോകരാജ്യങ്ങള്‍ അതിവേഗതയില്‍ സന്ദര്‍ശിച്ച് വികസനത്തിന്‍റെ പുതിയ സാധ്യതകള്‍ കണ്ടെത്തുകയും നടപ്പില്‍ വരുത്തുകയും ചെയ്യുന്നതില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു രാജ്യത്തില്‍ നിന്ന് മറ്റൊന്നിലേക്ക് എന്നത് അക്ഷരാര്‍ത്ഥത്തില്‍ നടപ്പാക്കി ഓരോ രാജ്യവും സന്ദര്‍ശിച്ച് അവിടത്തെ നേതാക്കളുമായി ചര്‍ച്ച നടത്തുകയും വികസനപദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയുമാണ് മോദി ചെയ്യുന്നത്.

ഓരോ രാജ്യവും സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ രാഷ്ട്രത്തലവന്‍‌മാരുമായും രാഷ്ട്രീയ നേതൃത്വവുമായും മാത്രമല്ല, വലിയ ബിസിനസ് ഗ്രൂപ്പുകളുമായും നിക്ഷേപകരുമായും മോദി ചര്‍ച്ച നടത്തുന്നു. എന്ന വിപണിയെ പരിചയപ്പെടുത്തുമ്പോള്‍ തന്നെ ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുകയും ചെയ്യുക എന്നത് നരേന്ദ്രമോദി സ്വീകരിച്ചിരിക്കുന്ന വികസനതന്ത്രമാണ്.

ശാസ്ത്ര, സാങ്കേതിക, മാനേജുമെന്‍റ് മേഖലയില്‍ ലോകരാജ്യങ്ങളുടെ വിശ്വസ്തപങ്കാളിയായിരിക്കും ഇന്ത്യയെന്ന് എല്ലാ രാജ്യങ്ങളിലെയും തലവന്‍‌മാരെ ബോധ്യപ്പെടുത്താന്‍ നരേന്ദ്രമോദിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയിലുള്ള മോദി പ്രസിഡന്‍റ് ബരാക് ഒബാമയുമായും അവിടുത്തെ നിക്ഷേപകരുമായും കൂടിക്കാഴ്ച നടത്തി.

ആണവസാമഗ്രി വിതരണസംഘത്തില്‍ (എന്‍ എസ് ജി) അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് അമേരിക്കയുടെ ഉറപ്പുലഭിച്ചു എന്നത് നരേന്ദ്രമോദിയുടെ ഇത്തവണത്തെ സന്ദര്‍ശനത്തിന്‍റെ ഏറ്റവും വലിയ വിജയമാണ്. മിസൈല്‍വിരുദ്ധ നിലപാടുകളുള്ള രാജ്യങ്ങളുടെ കൂട്ടായ്മയില്‍ അംഗമാകുന്നതോടെ അത്യന്താധുനിക മിസൈല്‍ സാങ്കേതിക വിദ്യ വാങ്ങാനും ഉപയോഗിക്കാനും ഇന്ത്യയ്ക്ക് അവസരം ലഭിക്കും.

അമേരിക്കന്‍ കോണ്‍ഗ്രസിന്‍റെ സംയുക്ത യോഗത്തെ മോദി സംബോധന ചെയ്യുകയാണ്. അതിന് ശേഷം മെക്സിക്കോയിലേക്കാണ് നരേന്ദ്രമോദി പോകുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :