ഇന്ത്യ അവസരങ്ങളുടെ നാട്; വ്യവസായികളെ രാജ്യത്തേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി

അവസരങ്ങളുടെ നാടാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പ്രയോജനപ്പെടുത്തുന്നതിന് എല്ലാവരെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മോദി പറഞ്ഞു.

ദോഹ, നരേന്ദ്ര മോദി, ഇന്ത്യ Dhoha, Narendra Modi, India
ദോഹ| rahul balan| Last Updated: തിങ്കള്‍, 6 ജൂണ്‍ 2016 (15:50 IST)
അവസരങ്ങളുടെ നാടാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് പ്രയോജനപ്പെടുത്തുന്നതിന് എല്ലാവരെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മോദി പറഞ്ഞു. വ്യവസായ സംരംഭകരുമായി ഖത്തറിൽ നടത്തിയ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മോദി.

അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശനത്തിന് ശേഷം ശനിയാഴ്ച രാത്രിയാണ് മോദി ഖത്തറിലെത്തിയത്. ഖത്തർ പ്രധാനമന്ത്രി ഷെയ്‌ഖ് അബ്‌ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി മോദിയെ സ്വീകരിച്ചു. മുഷൈരിബ് ഡൗൺ ടൗൺ പ്രോജക്‌ടിൽ ഇന്ത്യൻ തൊഴിലാളികൾക്കു വേണ്ടിയുള്ള മെഡിക്കൽ ക്യാംപും മോദി സന്ദർശിച്ചു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ഇരു രാജ്യങ്ങളും തമ്മിൽ വിവിധ ധാരണാപത്രങ്ങളും കരാറുകളും ഒപ്പുവയ്‌ക്കും. പിതൃഅമീർ ഷെയ്‌ഖ് ഹമദ് ബിൻ ഖലീഫ അൽതാനിയെയും മോദി സന്ദർശിക്കും. ഷെറാട്ടണിൽ വൈകിട്ടു നാലരയ്‌ക്കു നടക്കുന്ന പ്രവാസി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ഇന്നു സ്വിറ്റ്‌സർലൻഡിലേക്കു പോകും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :