വാഷിങ്ടൺ|
rahul balan|
Last Modified ചൊവ്വ, 7 ജൂണ്‍ 2016 (13:47 IST)
ഇന്ത്യയിൽനിന്ന് മോഷ്ടിക്കപ്പെട്ട 660 കോടിയോളം വിലമതിക്കുന്ന സാംസ്കാരിക കരകൗശല ഉൽപന്നങ്ങൾ യുഎസ് അധികൃതർ ഇന്ത്യയ്ക്ക് കൈമാറി. യുഎസ് സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്ലെയർ ഹൗസിൽ വച്ചാണ് വസ്തുക്കള്‍ തിരികെ നൽകിയത്.
തിരികെ ലഭിച്ചവയില്‍ വിഗ്രഹങ്ങളും ഇരുന്നൂറോളം വിലപിടിപ്പുള്ള വസ്തുക്കളുമുണ്ട്. ഇന്ത്യയുടെ പൈതൃകത്തിന്റെ ഭാഗമായ ഇവ തിരികെ തന്നതിന് ബറാക്ക് ഒബാമയോട് രാജ്യത്തിന്റെ നന്ദി അറിയിക്കുന്നതായി മോദി പറഞ്ഞു. പണത്തിന്റെ മൂല്യത്തേക്കാള്‍ ഇവ ഞങ്ങൾക്ക് അതിലും മൂല്യമേറിയതാണ്. സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ വിവിധ ആരാധനാലയങ്ങളിൽ നിന്നു മോഷണം പോയ ആരാധന വിഗ്രഹങ്ങൾ, വെങ്കലത്തിൽ പണിത കരകൗശല ഉൽപ്പന്നങ്ങൾ, കളിമൺ പ്രതിമകൾ എന്നിവയാണ് ഇപ്പോള്‍ തിരികെ കിട്ടിയത്. ഇവയില്‍ ചിലത് 2000 വർഷത്തിലേറെ പഴക്കമുള്ളവയാണ്. ചോള രാജാക്കൻമാരുടെ കാലത്തുണ്ടായിരുന്ന(എഡി 850- എഡി 1250) ഹിന്ദു കവിയും സന്യാസിയുമായ മാണിക്യവചകറിന്റെ വിഗ്രഹവും ഇതി പെടുന്നു.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം