നരേന്ദ്ര മോഡിക്ക് ഇന്ന് അറുപത്തിനാലാം പിറന്നാള്‍

അഹമ്മദാബാദ്| WEBDUNIA|
PRO
PRO
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ഇന്ന് അറുപത്തിനാലാം പിറന്നാള്‍. മോഡിക്ക് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പിറന്നാള്‍ ആശംസകള്‍ അറിയിച്ചു. പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ഏല്ലാവര്‍ക്കും മോഡി നന്ദി പറഞ്ഞു. അമ്മ ഹിരാബെന്‍ മോഡിയുടെ അനുഗ്രഹം വാങ്ങിയാണ് ഇന്നത്തെ ദിവസം മോഡി ആരംഭിച്ചത്.

സെപ്റ്റംബര്‍ 17 തന്റെ ജന്മദിനം മാത്രമല്ലെന്നും വിശ്വകര്‍മ പൂജാ ദിനവും, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഹൈദരാബാദിന് സ്വാതന്ത്ര്യം നേടി കൊടുത്തത് ഈ ദിവസമാണെന്നും ഓര്‍മ്മിപ്പിച്ച മോഡി ജനങ്ങള്‍ തനിക്ക് നല്‍കിയിരിക്കുന്ന അനുഗ്രഹങ്ങള്‍ വെറുതെയാവില്ലെന്നും വ്യക്തമാക്കി.

നൂറു കണക്കിന് മുസ്ലീം വിശ്വാസികള്‍ മോഡിയുടെ ദീര്‍ഘായുസിനായി മാഹിം ദര്‍ഗയില്‍ പ്രാര്‍ത്ഥന നടത്തും. മോഡിയുടെ പിറന്നാള്‍ പ്രമാണിച്ച് മാഹിം ദര്‍ഗയുടെ സമീപത്തെ പ്രദേശങ്ങളില്‍ പാവങ്ങള്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ അന്നദാനവും സംഘടിപ്പച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :