കോടതിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് മുസ്ലീം സ്ത്രീകള്‍ ബുര്‍ഖ നീക്കം ചെയ്യണം

ലണ്ടന്‍| WEBDUNIA|
PRO
PRO
ലണ്ടനില്‍ കോടതിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് മുസ്ലീം സ്ത്രീകള്‍ ബുര്‍ഖ നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശം. കോടതിയില്‍ മുഖം കാണിക്കാന്‍ 21 കാരിയായ മുസ്ലീം സ്ത്രീ വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് കോടതിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ബുര്‍ഖ നീക്കം ചെയ്യാന്‍ ജഡ്ജിയുടെ നിര്‍ദ്ദേശം നല്‍കിയത്.

കേസില്‍ സാക്ഷിയായ യുവതിക്ക് പകരം വേഷം മാറി ആളുകള്‍ വരുന്നില്ലെന്ന് ഉറപ്പാക്കാനാണ് ജഡ്ജിയുടെ നിര്‍ദ്ദേശം. എന്നാല്‍ മത വിശ്വാസമനുസരിച്ച് പുരുഷന്‍മാരുടെ മുമ്പില്‍ ബുര്‍ഖ നീക്കില്ലെന്ന് യുവതി കോടതിയെ അറിയിച്ചു.

യുവതി ആരാണെന്ന് തിരിച്ചറിയേണ്ടത് കോടതിയുടെ ആവശ്യമാണെന്ന് ജഡ്ജി വ്യക്തമാക്കിയപ്പോള്‍ കോടതിക്ക് തിരിച്ചറിയാന്‍ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെക്കൊണ്ട് പരിശോധിപ്പിക്കണമെന്നാണ് യുവതി പറയുന്നത്.

മതവിശ്വാസത്തെ മാനിക്കുന്നതായും കോടതിയുടെ അകത്ത് ബുര്‍ഖ ഒഴിവാക്കണമെന്നും ജഡ്ജി വീണ്ടും ആവശ്യപ്പെട്ടു. പക്ഷെ ജഡ്ജിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അഭിഭാഷകര്‍ക്കിടയില്‍ തര്‍ക്കമായപ്പോള്‍ കോടതി നടപടി നിര്‍ത്തി വെച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :