മുസ്ലീം ബ്രദര്‍ഹുഡ് പരമോന്നത നേതാവ് അറസ്റ്റില്‍; രാജ്യം ആഭ്യന്തര കലാപത്തിലേക്ക്

കെയ്റോ| WEBDUNIA| Last Modified ബുധന്‍, 21 ഓഗസ്റ്റ് 2013 (09:16 IST)
PRO
മുസ്ലിം ബ്രദര്‍ഹുഡിന്റെ പരമോന്നത നേതാവ് മുഹമ്മദ് ബദീനെ ഈജിപ്തില്‍ സൈനിക ഭരണകൂടം അറസ്റ്റ് ചെയ്തു. മുഹമ്മദ് ബദീനെ ഈ മാസം അവസാനം വിചാരണ ചെയ്യുമെന്ന് സൈനിക ഭരണകൂടം അറിയിച്ചു. ഇദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ഖൈറത്തുല്‍ ശതാറും പിടിയിലായിട്ടുണ്ട്. ഇരുവരെയും ഒന്നിച്ച് വിചാരണ ചെയ്യും.

ജൂണില്‍ ബ്രദര്‍ഹുഡ് ആസ്ഥാനത്തിനടുത്തു വെച്ച് എട്ട് ജനാധിപത്യ പ്രക്ഷോഭകര്‍ കൊല്ലപ്പെട്ട കേസിലാണ് വിചാരണ. ബദീനെ കനത്ത കാവലില്‍ ജയിലിലേക്ക് മാറ്റുകയാണെന്ന് സൈനിക ഭരണകൂടം അറിയിച്ചു.

ബദീനെ അറസ്റ്റ് ചെയ്ത നടപടിയെ തുടര്‍ന്ന് ഈജിപ്തില്‍ സംഘര്‍ഷം രൂക്ഷമായി. സംഭവത്തില്‍ പ്രതിഷേധിച്ച് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :