ചെന്നൈ|
Last Modified വ്യാഴം, 22 മെയ് 2014 (14:32 IST)
കാറപകടത്തില്‍ പരുക്കേറ്റ് നടന്‍ നാസറിന്‍റെ മകന്‍ ഫൈസല്‍ നാസര്‍ ഗുരുതരാവസ്ഥയില്‍. വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന അപകടത്തിന് ശേഷം ഫൈസലിന് ഇതുവരെ ബോധം വീണ്ടുകിട്ടിയിട്ടില്ല. ചെന്നൈ രാജീവ്ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയിലാണ് ഫൈസല്‍ ഇപ്പോഴുള്ളത്.
വ്യാഴാഴ്ച രാവിലെയാണ് ഫൈസല്‍ നാസറും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ഒരു ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ഫൈസലും സുഹൃത്ത് വിജയകുമാറുമാണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
കല്‍പ്പാക്കത്തിനടുത്ത് ഈസ്റ്റ് കോസ്റ്റ് റോഡില്‍ വച്ചായിരുന്നു അപകടം. കാറിന്‍റെ പിന്‍സീറ്റിലാണ് ഫൈസലും വിജയകുമാറും
യാത്ര ചെയ്തിരുന്നത്.
ചിത്രത്തിന് കടപ്പാട്: മൂവി ഗ്യാലറി