അമേരിക്കന്‍ ദമ്പതികള്‍ക്കാണ് ഈ അപൂര്‍വ്വ ഭാഗ്യം കൈവന്നത്. കാലിഫോര്‍ണിയക്കാരായ ദമ്പതികള്‍ക്കാണ് വളര്‍ത്തുപട്ടിയുമായി നടക്കാന്‍ ഇറങ്ങിയപ്പോള്‍ ആറു കോടി വിലമതിക്കുന്ന സ്വര്‍ണ നാണയങ്ങള്‍ ലഭിച്ചത്. പക്ഷേ ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ദമ്പതികള്‍ എന്നും നടക്കാന്‍ പോകാറുണ്ട്. വഴിയിലെ ഒരു മരച്ചുവട്ടില്‍ ചാക്കിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു സ്വര്‍ണ നാണയങ്ങള്‍. 1847-1894 കാലഘട്ടത്തിലെ അപൂര്‍വ്വ നാണയങ്ങള്‍ ആയിരുന്നു ഇവ. 1427 നാണയങ്ങളാണ് ഉണ്ടായിരുന്നത്. നാണയങ്ങളുടെ ഗ്രേഡിംഗ് പ്രകാരമാണ് വില തിട്ടപ്പെടുത്തിയത്.
നാണയങ്ങള്‍ ആമസോണ്‍ വെബ്സൈറ്റു വഴി വില്‍ക്കാനാണ് ദമ്പതികള്‍ ആലോചിക്കുന്നത്. ഒരു പങ്ക് അനാഥാലായങ്ങള്‍ക്ക് നല്‍കണമെന്നും ഇവര്‍ ആഗ്രഹിക്കുന്നു. പക്ഷേ അത് പ്രാവര്‍ത്തികമാകുമോ എന്നും ഇവര്‍ക്ക് ഉറപ്പില്ല. പുരാവസ്തു വകുപ്പും പൊലീസും നാണയങ്ങളെക്കുറിച്ച് അന്വേഷണം നടത്താതിരിക്കില്ലല്ലോ.