ഐ പി എല്‍ ഒത്തുകളിയില്‍ രാജസ്ഥാന് റോയല്‍സിന്റെ താരങ്ങളുള്പ്പെട്ടതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിനായി രാജസ്ഥാന് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിനെയും, മുതലാളിമാരായ ശില്പ ഷെട്ടിയെയും, രാജ് കുന്ദ്രയെയും ചോദ്യം ചെയ്തേക്കും.
രാജസ്ഥാന്റെ മുന്‍നിര താരങ്ങളായ അജിങ്ക്യ രഹാനെയും, ബ്രാഡ് ഹോഡ് ജും നിരീക്ഷണത്തിലാണ്. ഇവരെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കാന്‍ സാധ്യതയുണ്ട്. കൊല്‍ക്കത്തയ്ക്കെതിരെ രാജസ്ഥാന് റോയല്‍സിന്റെ മത്സരം ഒത്തുകളിച്ചിട്ടുണ്ടന്നാണ് പോലീസ് നിഗമനം.
ഐ പി എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് കൂടുതല്‍ സംസ്ഥാനങ്ങളിലേക്കും കളിക്കാരിലേക്കും റെയ്ഡുകള്‍ വ്യാപിപ്പിക്കും. ഗുജറാത്ത്, രാജസ്ഥാന്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഇന്നു റെയ്ഡ് നടക്കാന്‍ സാധ്യതയുണ്ട്. മലയാളി താരം ശ്രീശാന്തടക്കം മൂന്ന് കളിക്കാരെയും ഏതാനും ഇടനിലക്കാരെയും ഒത്തുകളിയില്‍ അറസ്റ്റു ചെയ്തിരുന്നു.