ദുര്‍ഗാശക്തി നാഗ്‌പാലിന്റെ സസ്‌പെന്‍ഷന്‍: പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി

ലക്നൗ| WEBDUNIA|
PTI
PTI
ദുര്‍ഗാശക്തി നാഗ്പാലിനെ സസ്പെന്‍ഷന്‍ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. സസ്പെന്‍ഡ് ചെയ്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിയില്‍ ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. കോടതി ഉത്തരവ് നടപ്പാക്കിയതിന്റെ പേരിലാണ് ദുര്‍ഗ നാഗ്പാലിനെ സസ്പെന്‍ഡ് ചെയ്തതെന്നും അതിനാല്‍ കോടതി ഇടപെടണമെന്നായിരുന്നു പൊതുതാല്‍പര്യ ഹര്‍ജിയിലെ ആവശ്യം.

പള്ളിമതില്‍ പൊളിച്ചതില്‍ പേരിലും മണല്‍ മാഫിയക്കെതിരെ നടപടിയെടുത്തതിനുമാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ദുര്‍ഗ നാഗ്പാല്‍ ഐഎസിനെ സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഷനെ ദുര്‍ഗക്ക് ഉചിതമായ ഫോറത്തില്‍ ചോദ്യം ചെയ്യാമെന്നും ദുര്‍ഗ സ്വയം കോടതിയെ സമീപിക്കുകയാണെങ്കില്‍ ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :