ബംഗ്ലാദേശിലും ഒത്തുകളി: മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ സസ്പെന്‍ഷന്‍

ധാക്ക: | WEBDUNIA|
PRO
PRO
ബംഗ്ലാദേശിലും കോഴവിവാദവും ഒത്തുകളിയും. ഒത്തുകളി വിവാദത്തില്‍ ആരോപണവിധേയനായ ബംഗ്ളാദേശ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മുഹമ്മദ് അഷറഫുളിനെ സസ്‌പെന്‍ഡ് ചെയ്തു‍. ബംഗ്ളാദേശ് ക്രിക്കറ്റ് ബോര്‍ഡാണ് അഷറഫുള്ളിനെ സസ്‌പെന്‍ഡ് ചെയ്തത്. അഷ്‌റഫുള്‍ കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.

കുറ്റം സമ്മതിച്ച പശ്ചാത്തലത്തില്‍ അഷ്‌റഫുളിന് ക്രിക്കറ്റില്‍ തുടരാനാകില്ല. ഒത്തുക്കളി വിവാദത്തിലെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ അഷ്‌റഫുള്ളിനെ കളിക്കാന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകൂവെന്നും ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ നാസമുള്‍ ഹസന്‍ അറിയിച്ചു.

ബംഗ്ളാദേശ് പ്രീമിയര്‍ ലീഗ് ട്വന്റി20 മത്സരങ്ങളില്‍ ഒത്തുക്കളി നടന്നെന്ന ആരോപണത്തില്‍ ഐസിസിയുടെ അഴിമതി വിരുദ്ധ സമിതി അന്വേഷണം നടത്തുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :