ദാവൂദിന്റെ സഹോദരന് വിലയിട്ടത് 3 ലക്ഷം!

മുംബൈ| WEBDUNIA|
PRO
അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ ഇഖ്ബാല്‍ കസ്കറിന്റെ തലയ്ക്ക് ഛോട്ടാ രാജന്‍ വിഭാഗം വിലയിട്ടത് മൂന്ന് ലക്ഷം രൂപ. ഇഖ്ബാലിനെ വകവരുത്താനായി നേപ്പാളില്‍ നിന്നാണ് വാടകക്കൊലയാളികളെ ഇറക്കിയതെന്നും റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, വാടകക്കൊലയാളികള്‍ വെടിയുതിര്‍ത്തപ്പോള്‍ ഇഖ്‌ബാല്‍ സംഭവസ്ഥലത്ത് ഇല്ലായിരുന്നു എന്നാണ് മുംബൈ പൊലീസ് നല്‍കുന്ന വിവരം. കഴിഞ്ഞ ദിവസം രാത്രി ബൈക്കില്‍ വന്ന തോക്കുധാരികള്‍ നടത്തിയ വെടിവയ്പില്‍ ഇഖ്ബാലിന്റെ അംഗരക്ഷകന്‍ കൊല്ലപ്പെട്ടിരുന്നു.

വെടിവയ്പ് നടത്തിയ ശേഷം രക്ഷപെടാനൊരുങ്ങിയ അക്രമികളുടെ ബൈക്ക് മറിഞ്ഞതിനെ തുടര്‍ന്ന് ദൃക്‌സാക്ഷികളാണ് അവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇവര്‍ നേപ്പാള്‍ സ്വദേശികളാണെന്നും കൊലപാതകത്തിനായി ഛോട്ടാ രാജന്‍ സംഘം മൂന്ന് ലക്ഷം രൂപ നല്‍കിയിരുന്നു എന്നും പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമായതാണ് സൂചന.

എന്നാല്‍, ഛോട്ടാ രാജന്‍ സംഘം തന്നെയാണ് ആക്രമണത്തിനു പിന്നില്‍ എന്ന് മുംബൈ പൊലീസ് ഉറപ്പിച്ചിട്ടില്ല. വ്യാപാരിയായ ഇഖ്ബാലിന് അനേകം ശത്രുക്കള്‍ ഉള്ളതിനാല്‍ മറ്റു സാധ്യതകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :