ദളിത് വിഭാഗത്തില്‍ നിന്ന് പുതിയ നേതൃത്വം ഉയര്‍ന്നുവരാന്‍ മായാവതി അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി| WEBDUNIA|
PRO
ദളിത് വിഭാഗത്തില്‍ നിന്ന് പുതിയ നേതൃത്വം ഉയര്‍ന്നുവരാന്‍ മായാവതി അനുവദിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഘട്ടം ഘട്ടമായ പ്രവര്‍ത്തനങ്ങളിലൂടെ കോണ്‍ഗ്രസ്സില്‍ ദളിത് നേതൃനിരയെ സൃഷ്ടിക്കുമെന്ന് ഡല്‍ഹിയില്‍ നടന്ന പ്രത്യേക ദളിത് കണ്‍വെന്‍ഷനില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

അംബേദ്കറിലൂടെയും കാന്‍ഷിറാമിലൂടെയും നവോത്ഥാന പാതയിലെത്തിയ ദളിത് വിഭാഗത്തിന് ഉണര്‍വ് നല്‍കാന്‍ ഒരു ഘട്ടത്തില്‍ മായാവതിക്ക് സാധിച്ചു. എന്നാല്‍ പുതിയ നേതൃത്വം ഉയര്‍ന്നു വരാന്‍ മായാവതി അനുവദിക്കുന്നില്ല.

ദളിത് വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ബിഎസ്പി പരാജയപ്പെട്ടെന്നും പ്രത്യേക ദളിത് കണ്‍വെന്‍ഷനില്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വര്‍ദ്ധിച്ച ദളിത് പ്രാധിനിധ്യം കോണ്‍ഗ്രസ് ഉറപ്പു വരുത്തുമെന്ന് നേരത്തെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തിരുന്നു.

കോണ്‍ഗ്രസ് എന്നും ദളിത് വിഭാഗത്തിനൊപ്പം നിലകൊണ്ട പാര്‍ട്ടിയാണെന്നും എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പല പദ്ധതികളും ദളിത് വിഭാഗത്തിലേക്ക് എത്തുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :