രാഹുല്‍ ഗാന്ധിയുടെ ഓര്‍ഡിനന്‍സ് പരാമര്‍ശം; മന്‍‌മോഹന്‍ സിംഗ് രാജിക്ക്?

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് രാജിക്ക് ഒരുങ്ങുന്നതായി തലസ്ഥാനത്ത് അഭ്യൂഹം. കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റെ രാഹുല്‍ ഗാന്ധിയുടെ ഓര്‍ഡിനന്‍സ് പരാമര്‍ശം മന്‍‌മോഹന്‍ സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നതായാണ് വിവരം. അതെസമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വാഷിംഗ്ടണിലുള്ള പ്രധാനമന്ത്രിയുമായും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഐക്യരാഷ്ട്രസഭയുടെ യോഗത്തിനായും അമേരിക്കന്‍ സന്ദര്‍ശനത്തിനുമായും പ്രധാനമന്ത്രി വാഷിംഗ്ടണിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി, മന്‍‌മോഹന്‍സിംഗിന് ഇ-മെയില്‍ അയച്ചിരുന്നു. ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെ രാജ്യത്തെ നയിക്കുന്ന പ്രധാനമന്ത്രിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയല്ലെന്നും തന്റെ പരാമര്‍ശം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കരുതെന്നും തന്റെ നിലപാടില്‍ താന്‍ ഉറച്ച് നില്‍ക്കുന്നതായും രാഹുല്‍, മന്‍‌മോഹന്‍സിംഗിന് അറിയിച്ചുവെന്നാണ് വിവരം.

സോണിയ ഗാന്ധിയും കോണ്‍ഗ്രസ് ഉന്നത നേതാക്കള്ളും പ്രധാനമന്ത്രിയെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണെന്നാ‍ണ് വിവരം. എന്നാല്‍ പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന നിര്‍ദേശമാണ് അദ്ദേഹത്തിന് നല്‍കിയതെന്നാണ് വിവരം.

കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ സംരക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ് കീറിയെറിയണമെന്നാണ് രാഹുല്‍ പറഞ്ഞത്. ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കുന്നത് തെറ്റാണെന്നും ഇതിനായി ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യരുതെന്നും ഓ‌ര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ശുദ്ധ വിവരക്കേടാണെന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ ഓര്‍ഡിനന്‍സ് സംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ അവിടെ എത്തിയാണ് രാഹുല്‍ അഭിപ്രായം വ്യക്തമാക്കിയത്. നീണ്ട ഒരു വാര്‍ത്താ സമ്മേളനത്തിന് ഞാനില്ല,​ ഓര്‍ഡിനന്‍സ് സംബന്ധിച്ച് തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്. അതിനുശേഷം താന്‍ മടങ്ങിപ്പൊയ്ക്കോളാമെന്നും രാഹുല്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :