രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം ചര്‍ച്ച ചെയ്യുമെന്ന് മന്‍‌മോഹന്‍ സിംഗ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ശിക്ഷിക്കപ്പെട്ടവര്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനെ അനുകൂലിക്കുന്ന ഓര്‍ഡിനന്‍സ്‌ കീറിക്കളയണമെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദ്ദേശം ക്യാബിനറ്റ്‌ പരിഗണിക്കുമെന്ന്‌ പ്രധാനമന്ത്രി. ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം ഇക്കാര്യം രാഹുലുമായി ചര്‍ച്ച നടത്തുമെന്നും പ്രതികരിച്ചു. ഇപ്പോള്‍ യുഎന്‍ പരിപാടിയില്‍ പങ്കെടുത്ത്‌ അമേരിക്കന്‍ സന്ദര്‍ശനം നടത്തുകയാണ് മന്‍മോഹന്‍സിംഗ്‌.

ഓര്‍ഡിനന്‍സ്‌ കീറിക്കളയണമെന്നും ഓര്‍ഡിനന്‍സ്‌ തെറ്റാണെന്നും രാഹുല്‍ഗാന്ധി പരസ്യവിമര്‍ശനം നടത്തിയ പശ്‌ചാത്തലത്തിലാണ്‌ വിശദീകരണം. വിമര്‍ശനങ്ങള്‍ രാഹുല്‍ഗാന്ധി എഴുതി അയച്ചിരുന്നതായും അദ്ദേഹം വ്യക്‌തമാക്കി.

ഡല്‍ഹി പ്രസ്‌ ക്ലബിലാണ്‌ രാഹുല്‍ തന്റെ നിലപാട്‌ തുറന്നടിച്ചത്‌. കോണ്‍ഗ്രസ്‌ നേതാവ്‌ അജയ്‌ മാക്കന്‍ നടത്തിയ പ്രസ്‌ കോണ്‍ഫറസിനെ പ്രസ്‌ ക്ലബിലേക്ക്‌ കടന്നുവന്ന രാഹുല്‍ ഗാന്ധി ചര്‍ച്ചയില്‍ തനിക്കും നിലപാട്‌ വ്യക്‌തമാക്കാനുണ്ടെന്ന്‌ അറിയിക്കുകയായിരുന്നു. അതേസമയം നേരത്തേ ഉണ്ടാക്കിയ തിരക്കഥയ്‌ക്ക് അനുസരിച്ചുള്ള നാടകം എന്നാണ്‌ ഇടതുപാര്‍ട്ടികളും ബിജെപിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന്റെ വിമര്‍ശനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :