തേജ്പാലിനെതിരെയുള്ള അന്വേഷണം വേഗത്തിലാക്കാന്‍ ഗോവ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
പനാജി|
WEBDUNIA|
PRO
തരുണ്‍ തേജ്പാലിനെതിരെയുള്ള അന്വേഷണം വേഗത്തിലാക്കാന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ പൊലീസിന് നിര്‍ദേശം നല്‍കി. തനിക്കെതിരെ ബിജെപി സര്‍ക്കാര്‍ പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുകയാണെന്ന തേജ്പാലിന്റെ വാദം അദ്ദേഹം തള്ളി.
അതിനിടെ, ചോദ്യംചെയ്യുന്നതിന് പനാജിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് തേജ്പാലിന് ഗോവ പൊലീസ് സമന്‍സ് അയച്ചു. രാജ്യംവിട്ട് പോകാതിരിക്കാന്‍ ഗോവ പൊലീസ് നോട്ടീസു പുറപ്പെടുവിച്ചിട്ടുണ്ട്. ഗോവ പൊലീസ് മുംബൈയിലെത്തി ആരോപണമുന്നയിച്ച പത്രപ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തി.
പീഡന കേസില്‍ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന തരുണ്‍ തേജ്പാലിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.