തെലങ്കാനയില്‍ പ്രതിഷേധം ശക്തം: 15 എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചു
ഹൈദരാബാദ്|
WEBDUNIA|
PRO
PRO
ആന്ധ്രയെ വിഭജിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ പ്രതിഷേധം ശക്തം. റായലസീമയിലെ 15 എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചു. ജെസി ദിവാകര്‍ റെഡ്‌ഡി, ഗാഡേ വെങ്കട്ടറെഡ്‌ഡി എന്നീ മുതിര്‍ന്ന നേതാക്കളും രാജിക്കത്ത് സമര്‍പ്പിച്ചവരില്‍ പെടുന്നു. രണ്ടു നിയമസഭാ സാമാജികര്‍ കോണ്‍ഗ്രസ് സംസ്‌ഥാന അദ്ധ്യക്ഷന് കത്തയച്ചിട്ടുണ്ട്. പ്രതിപക്ഷമായ തെലുഗുദേശം പാര്‍ട്ടിയിലെ അഞ്ച് എംഎല്‍എമാര്‍ സ്‌പീക്കറിന് രാജിക്കത്ത് ഫാക്‌സ് ചെയ്‌തു.
രണ്ടു ലജിസ്‌ളേറ്റീവ് കൗണ്‍സില്‍ അംഗങ്ങളും ചെയര്‍മാന് രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. സീമാന്ധ്രയിലെ ജനങ്ങളുടെ വികാരങ്ങളെ മാനിച്ചാണ് രാജിക്കത്ത് സമര്‍പ്പിച്ചതെന്ന് ദിവാകര്‍ റെഡ്‌ഡി മാധ്യമങ്ങളോട് പറഞ്ഞു. ഏക ആന്ധ്ര വാദം സൂക്ഷിക്കുന്ന പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ദിവാകര്‍ റെഡ്‌ഡി വ്യക്‌തമാക്കി. നേരത്തേ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ 15 മന്ത്രിമാരും 26 എംഎല്‍എമാരും പ്രതിഷേധ സൂചകമായി രാജി വെയ്‌ക്കാന്‍ ആലോചിച്ചിരുന്നു.
തെലുങ്കാന സംസ്‌ഥാന തീരുമാനം പുന:പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയോട് മുന്‍നിര നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍സ്ര് തീരുമാനമെടുത്തപ്പോള്‍ തന്നെ ഒരു എംപിയും ആറ് എംഎല്‍എമാരും തിങ്കളാഴ്‌ച രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു. വൈഎസ്‌ആര്‍ കോണ്‍ഗ്രസിന്റെ 17 ല്‍ 16 എംഎല്‍എമാര്‍ കഴിഞ്ഞയാഴ്‌ച തന്നെ രാജിക്കത്ത് സമര്‍പ്പിച്ചിരുന്നു.