തെരഞ്ഞെടുപ്പ് ചട്ടലംഘനം: വിശദീകരണം നല്‍കുന്നതിന് കെജ്‌രിവാള്‍ കൂടുതല്‍ സമയം തേടി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് നോട്ടീസിന്മേല്‍ വിശദീകരണം നല്‍കുന്നതിന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ കൂടുതല്‍ സമയം തേടി. രണ്ട് ദിവസം കൂടി സമയം നല്‍കണമെന്നാണ് കെജ്‌രിവാളിന്റെ ആവശ്യം. ഇന്ന് രാവിലെ 11 മണിക്ക് മുമ്പ് വിശദീകരണം നല്‍കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.

മുസ്ലിം വോട്ടര്‍മാര്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ട് ലഘുലേഖ പുറത്തിറക്കിയതിനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചത്. മതാടിസ്ഥാനത്തില്‍ വോട്ട് അഭ്യര്‍ത്ഥിക്കരുതെന്ന ചട്ടം ലംഘിച്ചെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മദന്‍ലാല്‍ ഖുറാനയുടെ മകന്‍ ഹരീഷ് ഖുറാനയുടെ പരാതിയിന്മേലായിരുന്നു നടപടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :