തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് യോഗ മഹോത്സവം സംഘടിപ്പിച്ചതിന് യോഗ ഗുരു ബാബാ രാംദേവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്.
രാംലീല മൈതാനത്ത് ഞായറാഴ്ചയാണ് രാംദേവ് യോഗ മഹോത്സവം സംഘടിപ്പിച്ചത്. പരിപാടിയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി പങ്കെടുത്തതാണ് വിവാദമായത്. രാഷ്ട്രീയ പ്രചാരണമല്ല, യോഗാ പ്രകടനമാണ് നടക്കുന്നതെന്നാണ് രാംദേവ് അറിയിച്ചിരുന്നതെങ്കിലും ശക്തിപ്രകടനമാണ് നടന്നത്.
രാംദേവിന് പുറമേ യോഗ ക്യാംപ് സംഘടിപ്പിച്ചവര്‍ക്കും ഡല്‍ഹി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിജയ് ദേവ് നോട്ടീസ് നല്‍കിയിട്ടുണ്ട്. പരിപാടിയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് നടപടി. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണം. അതേസമയം, മോഡിക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി.