എയര്‍ലൈന്‍സ് അധികൃതരുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് എടുത്ത കേസിന്റെ നടപടികളുടെ അടിസ്ഥാനത്തിലാണ്. എയര്‍ഹോസ്റ്റസിനോടും പൈലറ്റിനോടും മാര്‍ച്ച് മൂന്നിന് ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കായി എത്തിയ കേരള സ്ട്രൈക്കേഴ്സ് താരങ്ങളെയായിരുന്നു ഇറക്കിവിട്ടത്. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോള്‍ തുടരെ കയ്യടിച്ചതായും മറ്റുമായിരുന്നു പരാതി.
വിമാനജീവനക്കാരുടെ മോശം പെരുമാറ്റം കാരണം ഇറങ്ങിപ്പോന്നതാണെന്നും കളിയുടെ സ്പിരിറ്റിലുള്ള പെരുമാറ്റം മാത്രമാണുണ്ടായതെന്നുമാണ് സ്‌ട്രൈക്കേഴ്‌സ് താരങ്ങള്‍ പറഞ്ഞത്.
ചിത്രത്തിന് കടപ്പാട്- സ്ട്രൈക്കേഴ്സ് ഫേസ്ബുക്ക് പേജ്