താലികെട്ടിയാല്‍ പോരാ, രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പണികിട്ടും!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
വിവാഹ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്ന ബില്ലിന്‌ കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. രാജ്യത്ത്‌ നടക്കുന്ന എല്ലാ വിവാഹങ്ങള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കുന്നിനുള്ള ബില്ലാണ് ഇത്. നടപ്പു സമ്മേളനത്തില്‍ തന്നെ ബില്ല്‌ പാസാക്കാന്‍ ശ്രമിക്കുമെന്ന്‌ മന്ത്രിസഭായോഗത്തിനുശേഷം കേന്ദ്രമന്ത്രി കപില്‍ സിബല്‍ പറഞ്ഞു.

ഈ ബില്ല് നിലവില്‍ വന്നാല്‍ സിഖ് സമുദായത്തിന്റെ അടക്കം എല്ലാവിവാഹങ്ങളും നിയമപരമായി രജിസ്റ്റര്‍ ചെയ്യേണ്ടി വരും. ഇതിനായി 1909ലെ ആനന്ദ്‌ മാര്യേജ്‌ ആക്ട്‌ ഭേദഗതി ചെയ്യും.

2006-2007ലെ സുപ്രീംകോടതി ഉത്തരവ്‌ അനുസരിച്ചാണ്‌ സര്‍ക്കാര്‍ ബില്ല്‌ കൊണ്ടുവരുന്നത്‌. 1955ലെ ഹിന്ദു വിവാഹ നിയമത്തിലും 1954ലെ സ്പെഷല്‍ മാര്യേജ്‌ ആക്ടിലും ഭേദഗതിവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം തീരുമാനിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :