സോഷ്യല്‍ മീഡിയകള്‍ക്ക് നിയന്ത്രണം വേണം: കപില്‍ സിബല്‍

ന്യൂഡല്‍ഹി| WEBDUNIA|
ഇലട്രോണിക്സ്‌ അച്ചടി മാധ്യമങ്ങള്‍ എന്നതുപോലെ സോഷ്യല്‍മീഡിയകള്‍ക്കും നിയന്ത്രണംവേണമെന്ന്‌ ടെലികോംമന്ത്രി കപില്‍സിബല്‍. അതെസമയം, സോഷ്യല്‍മീഡിയയുടെ ശത്രുവായി തന്നെ മുദ്രകുത്തരുതെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

അച്ചടിമാധ്യമങ്ങളും ഇലട്രോണിക്‌ മാധ്യമങ്ങളും രാജ്യത്തെ നിയമത്തിന്‌ അനുസൃതമായാണു പ്രവര്‍ത്തിക്കുന്നത്‌. എന്തുകൊണ്ട്‌ സോഷ്യല്‍മീഡിയകള്‍ ഈ നിയമത്തിനുള്ളില്‍ വരുന്നില്ല എന്നതാണ്‌ തന്റെ സംശയം. സെര്‍വര്‍ അമേരിക്കയിലായതിനാല്‍ ഇന്ത്യയിലെ നിയമം തങ്ങള്‍ക്കു ബാധകമല്ലെന്ന രീതിയിലുള്ള ചില കമ്പനികളുടെ വാദം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന പ്രശ്നങ്ങളില്‍ ഗൗരവതരമായ ചര്‍ച്ച രാജ്യത്തൊരിടത്തും നടക്കുന്നില്ല എന്നതു ദു:ഖകരമാണെന്നും കപില്‍ സിബല്‍ പറഞ്ഞു. തന്റെ പുതിയ കവിതാസമാഹാരത്തിന്റെ പ്രകാശചടങ്ങിനോടനുബന്ധിച്ച്‌ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :