തരുണ്‍ തേജ്പാല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

ന്യൂഡല്‍ഹി| WEBDUNIA|
PRO
സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

തരുണിന്റെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിച്ചേക്കും. കേസുമായി ബന്ധപ്പെട്ട് തരുണ്‍ തേജ്പാലിനെ ഇതുവരെ ഗോവ പൊലീസ് ചോദ്യം ചെയ്തിരുന്നില്ല. അതേസമയം തെഹല്‍ക്കയുടെ മാനേജിംഗ് എഡിറ്റര്‍ ഷോമ ചൗധരിയെ ഒന്പതു മണിക്കൂറോളം ചോദ്യം ചെയ്യുകയും ചെയ്തു.

അതിനിടെ പീഡനത്തിരയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനായി ഗോവ പൊലീസ് നാളെ മുംബയിലെത്തും. തേജ്പാലിനെതിരെ മറ്റു കുറ്റങ്ങള്‍ ചുമത്തേണ്ടതുണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്ന് ഗോവ ഡി.ഐ,​ജി ഒ.പി.മിശ്ര പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :