വി എസിന് ഹൈക്കോടതിയുടെ ശകാരം, കൈയടി നേടാന്‍ വേറെ വഴി നോക്കണം!

കൊച്ചി| WEBDUNIA|
PRO
പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് ഹൈക്കോടതിയുടെ ശകാരം. കടകംപള്ളി ഭൂമി ഇടപാടുകേസില്‍ കോടതിയെ വിമര്‍ശിച്ച വി എസിനെ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് അതിനിശിതമായാണ് വിമര്‍ശിച്ചത്. ജനങ്ങളുടെ കൈയടി നേടാന്‍ വേറെ മാര്‍ഗം നോക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

‘അയാള്‍ നിയമം പഠിച്ചിട്ടുണ്ടോ? എന്നും എത്രക്ലാസ് വരെ പഠിച്ചിട്ടുണ്ട്. വയസായി എന്നുപറഞ്ഞിട്ട് കാര്യമില്ല. കാര്യങ്ങള്‍ കോടതിയിലെത്തി ഗ്രഹിക്കണം. ഒന്നും അറിയില്ലെങ്കില്‍ കോടതിയിലെത്തിയാല്‍ ഞാന്‍ നിയമം പഠിപ്പിച്ചുകൊടുക്കാം’ - കോടതി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് പറയാന്‍ കോടതിക്ക് ഭയമാണെന്നും വലിയ സര്‍പ്പത്തെ കാണുമ്പോള്‍ അറച്ചു നില്‍ക്കുന്നത് പോലെ കോടതി ഭയപ്പെട്ടു നില്‍ക്കുകയാണെന്നും വി എസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യം ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു വി എസിനെതിരെ കോടതിയുടെ ശകാരം.

കോടതിക്ക് ആരോടും ഭയവും വിധേയത്വമില്ലെന്ന് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് വ്യക്തമാക്കി. അതേസമയം, കളമശ്ശേരി ഭൂമി ഇടപാട് കേസ് വിജിലന്‍സ് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :