ജയലളിത പറയുന്നു - 2 മാസത്തിനകം കൂടംകുളം!

ചെന്നൈ| WEBDUNIA|
PTI
കൂടംകുളം ആണവനിലയത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത. രണ്ടു മാസത്തിനുള്ളില്‍ കൂടംകുളം ആണവ നിലയത്തില്‍ നിന്ന്‌ വൈദ്യുത ഉല്‍പാദനം ആരംഭിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായാണ് വ്യാഴാഴ്ച നിയമസഭയില്‍ പറഞ്ഞത്.

എന്നൂര്‍ തെര്‍മല്‍ പവര്‍ സ്റ്റേഷന്‍ റീപ്ലേസ്മെന്‍റ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചതായും ജയലളിത അറിയിച്ചു. 3960 കോടി രൂപ വരുന്ന ഈ പദ്ധതി 660 മെഗാവാട്ടിന്‍റെ പ്രൊജക്ടാണ്.

ഡി എം കെ സര്‍ക്കാര്‍ 206 മെഗാവാട്ടിന്‍റെ വൈദ്യുത പദ്ധതികള്‍ മാത്രമാണ്‌ നടപ്പാക്കിയതെന്നും 2001 - 06 കാലത്ത്‌ തന്‍റെ സര്‍ക്കാര്‍ 2518 മെഗാവാട്ടിന്‍റെ പദ്ധതികള്‍ നടപ്പാക്കിയെന്നും ജയലളിത അവകാശപ്പെട്ടു.

അതേസമയം, കൂടം‌കുളം ആണവനിലയത്തിനെതിരെ പ്രക്ഷോഭകര്‍ റിലേ നിരാഹാരം ആരംഭിച്ചിരിക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :