ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിയുടെ പേരില്‍ തമിഴ്നാട്ടില്‍ 200 ചായക്കടകള്‍ തുടങ്ങുന്നു. നമോ പെരവേ എന്ന സംഘടനയുടെ നേതൃത്വത്തിലാണിത്. ഈറോഡ് ജില്ലയിലെ ചിറ്റൂരില്‍ ആദ്യത്തെ മോഡി ടീ സ്റ്റാള്‍ തുടങ്ങി. ഇനി കോയമ്പത്തൂരിലും ഇത്തരം ചായക്കടകള്‍ തുടങ്ങും.
മോഡിയുടെ പേരില്‍ പലചരക്കുകടകള്‍ തുടങ്ങാനും നമോ പെരവേക്ക് പദ്ധതിയുണ്ട്. തമിഴ്നാട്ടില്‍ ജയലളിത ആരംഭിച്ച അമ്മ കാന്റീനുകള്‍ വന്‍ ഹിറ്റായിരുന്നു. കുറഞ്ഞ വിലയില്‍ ആഹാരം ലഭ്യമാക്കുകയാണ് ഈ കന്റീനുകള്‍ ചെയ്യുന്നത്. എന്നാല്‍ മോഡിയുടെ പേരിലുള്ള ചായക്കടകളില്‍ ഡിസ്കൌണ്ട് ലഭിക്കുമോ എന്ന് വ്യക്തമല്ല.
വടക്കന്‍ സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ മോഡിയുടെ പേരുള്ള ചായക്കടകള്‍ പ്രചാരത്തിലുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങും മുമ്പ് അഹമ്മദാബാദ് റയില്‍വെ സ്റ്റേഷനിലെ ചായ വില്പനക്കാരനായിരുന്നു മോഡി.