തമിഴ്നാട് പ്രത്യേക രാഷ്ട്രമാക്കാന്‍ അമേരിക്കയുടെ സഹായം തേടിയിരുന്നു!
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
തമിഴ്നാടിനെ പ്രത്യേക രാഷ്ട്രമാക്കാന്‍ ഡിഎംകെ മന്ത്രി അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയുമായി ബന്ധപ്പെട്ടിരുന്നു എന്ന് വിക്കിലീക്സ് വെളിപ്പെടുത്തല്‍. എന്നാല്‍ അമേരിക്ക ഇതിനോട് താല്പര്യം പ്രകടിപ്പിച്ചില്ല എന്നും രേഖകള്‍ പറയുന്നു.
അടിയന്തരാവസ്ഥയ്ക്കു തൊട്ടുമുമ്പാണ് ഡിഎംകെ തൊഴില്‍ മന്ത്രി കെ രാജാറാം മദ്രാസിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയെ സമീപിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍-തമിഴ്നാട് തര്‍ക്കങ്ങള്‍ ആഭ്യന്തര കാര്യമാണെന്നാണ് നയതന്ത്ര പ്രതിനിധി മറുപടി നല്‍കിയത്. ഇന്ത്യയുടേയും മറ്റേതൊരു രാജ്യത്തിന്റേയും അഖണ്ഡതയെയാണ് യുഎസ് പിന്തുണയ്ക്കുകയെന്നും നയതന്ത്ര പ്രതിനിധി വ്യക്തമാക്കി. അടിയന്തരാവസ്ഥയ്ക്കു തൊട്ടുമുമ്പ് കോണ്‍ഗ്രസ്-ഡിഎംകെ ബന്ധം വഷളായപ്പോഴായിരുന്നു ഈ നീക്കം.
ഡിഎംകെയുടെ ആദ്യ രൂപമായ ദ്രാവിഡര്‍ കഴകം(ഡികെ) പ്രത്യേക തമിഴ്നാട് രാജ്യത്തിനു വേണ്ടി വാദിച്ചിരുന്നു. ഡിഎംകെയും ആദ്യം ഇക്കാര്യം വാദിച്ചിരുന്നുവെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. കരുണാനിധി മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന രാജാറാം 2008ലാണ് അന്തരിച്ചത്.