തന്റെ സ്വത്തുക്കളേക്കുറിച്ച് അറിയാന്‍ ബാങ്കുകള്‍ക്ക് അവകാശമില്ല: വിജയ് മല്യ

ബാങ്കുകള്‍ക്ക് തന്റെയോ കുടുംബത്തിന്റെയോ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കുന്നതിന് അവകാശമില്ലെന്ന് വിജയ് മല്യ. വായ്പ കുടിശികക്കേസിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മല്യ ഇത്തരത്തില്‍ നിലപാടെടുത്തത്. ബാങ്കുകള്‍ക്ക് തന്നോട് നിയമപരമായി വിദേശത്തെ സ്വത്തുവിവരങ്ങള

ന്യൂഡൽഹി, വിജയ് മല്യ, സുപ്രീംകോടതി Newdelhi, Vijay Malya, Supreame Court
ന്യൂഡൽഹി| rahul balan| Last Modified വ്യാഴം, 21 ഏപ്രില്‍ 2016 (20:31 IST)
ബാങ്കുകള്‍ക്ക് തന്റെയോ കുടുംബത്തിന്റെയോ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കുന്നതിന് അവകാശമില്ലെന്ന് വിജയ് മല്യ. വായ്പ കുടിശികക്കേസിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മല്യ ഇത്തരത്തില്‍ നിലപാടെടുത്തത്. ബാങ്കുകള്‍ക്ക് തന്നോട് നിയമപരമായി വിദേശത്തെ സ്വത്തുവിവരങ്ങളെക്കുറിച്ച് വെളിപ്പെടുത്താൻ ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് മല്യ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.

അതേസമയം, ജൂൺ 26ന് മുദ്രവച്ച കവറിൽ വിവരങ്ങൾ കൈമാറാമെന്നും മല്യ കോടതിയെ അറിയിച്ചു. എന്നാല്‍ താന്‍ കോടതിയില്‍ സമര്‍പ്പിക്കുന്ന വിവരങ്ങള്‍ ബാങ്കുകൾക്ക് കൈമാറരുതെന്നും മല്യ സത്യവാങ്മൂലത്തില്‍ പറയുന്നു. വിദേശത്തെ തന്റെ സ്വത്തുക്കളുടെ അടിസ്ഥാനത്തിലല്ല ബാങ്കുകൾ വായ്പ നൽകിയതെന്നും മല്യ ചൂണ്ടിക്കാട്ടി.

നിരവധി തവണ വിഷയത്തില്‍ നിലപാടറിയിക്കാന്‍ മല്യയോട് കോടതി ആവശ്യപ്പെട്ടിരുന്നു. യാതൊരുവിധ പ്രതികരണവും ഉണ്ടാകാത്തതിന്‍ തുടര്‍ന്ന് മല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :