പഠാൻകോട്ട് ആക്രമണം: പാക്കിസ്ഥാനിൽ തെളിവെടുപ്പിന് എന്‍ ഐ എയെ അനുവദിച്ചേക്കും

പാക്കിസ്ഥാനിൽ തെളിവെടുപ്പിന് എന്‍ ഐ എയെ അനുവദിച്ചേക്കും

ന്യൂഡൽഹി, പഠാൻകോട്ട്, പാക്കിസ്ഥാന്‍, ഇന്ത്യ newdelhi, pathankott, pakisthan, india
ന്യൂഡൽഹി| സജിത്ത്| Last Modified ചൊവ്വ, 19 ഏപ്രില്‍ 2016 (08:27 IST)
പഠാൻകോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസിയെ പാക്കിസ്ഥാൻ സന്ദർശിക്കാൻ അനുവദിച്ചേക്കുമെന്ന സൂചനയുമായി പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് രംഗത്ത്. അത്തരമൊരു സാഹചര്യമുണ്ടാവുകയും ആവശ്യമുന്നയിക്കുകയും ചെയ്താല്‍ എന്‍ ഐ എക്ക് അനുമതി നല്‍കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പാക്കിസ്ഥാനിലേക്കുള്ള എൻ ഐ എ സംഘത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് പാക്ക് ഹൈക്കമ്മിഷണർ അബ്ദുൽ ബാസിത് നടത്തിയ പരാമർശങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്ന് പറഞ്ഞ അസീസ്, എൻ ഐ എ സംഘത്തിന്റെ പാക്ക് സന്ദർശനവുമായി ബന്ധപ്പെട്ട് ബാസിത് ഒന്നും പറഞ്ഞിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :