ന്യുഡല്‍ഹി|
rahul balan|
Last Modified ചൊവ്വ, 19 ഏപ്രില്‍ 2016 (13:39 IST)
മദ്യ വ്യവസായി വിജയ് മല്യയെ പിടികൂടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്റപോളിന്റെ സഹായ തേടുമെന്ന് റിപ്പോര്‍ട്ട്. കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി മല്യക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ചൂതാട്ട നിരോധന നിയമപ്രകാരമാണ് കോടതി നടപടി എടുത്തത്.
സി ബി ഐ സഹായത്തോടെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ് നല്‍കാനാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ശ്രമം. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കിയില്ലെങ്കില്‍ മല്യയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് വിദേശകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുന്നതിന് മെയ് വരെ സമയം അനുവദിക്കണമെന്നാണ് രാജ്യസഭാംഗം കൂടിയായ മല്യ അറിയിച്ചിരിക്കുന്നത്. താന്‍ നിയമത്തെ അനുസരിക്കുമെന്നും ഒളിച്ചോടുന്ന ആളല്ലെന്നും മല്യ ട്വീറ്റ് ചെയ്തിരുന്നു.
തുടര്‍ച്ചയായി വാറണ്ടുകള്‍ അയച്ചിട്ടും ഹാജരാകാത്തതിനേത്തുടര്‍ന്ന് മല്യക്കെതിരെ കോടതി രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു. വായ്പതട്ടിപ്പു കേസുമായി ബന്ധപ്പെട്ട് 9000 കോടി രൂപയാണ്
വിജയ് മല്യ രാജ്യത്തെ വിവധ ബാങ്കുകളിലായി തിരിച്ചടക്കാനുള്ളത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം