തന്റെ അടുത്ത ലക്‍ഷ്യം സോണിയാ ഗാന്ധി: സുബ്രഹ്മണ്യം സ്വാമി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ടുജി സ്പെക്ട്രം കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പങ്ക് പുറത്തുകൊണ്ടുവരികയാണ് തന്റെ അടുത്ത ലക്‍ഷ്യമെന്ന് ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി. ടുജി ഇടപാടില്‍ നിന്നു ലഭിച്ച പണത്തിന്റെ 60 ശതമാനം കൈക്കലാക്കിയത് സോണിയയാണെന്നും അദ്ദേഹം ആരോപിച്ചു.

ടുജി വിഷയത്തിലെ സുപ്രീംകോടതി വിധി രാജ്യത്തിന് അഭിമാനകരമാണെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഏറ്റവും വലിയ കുറ്റവാളികള്‍ പുരോഹിതരായി ചമയുകയാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം മെച്ചപ്പെട്ട സമീപനവും നിലപാടു മാറ്റവും വേണമെന്ന് ചിദംബരത്തെ ഉപദേശിക്കുകയും ചെയ്തു.

കോടതിയില്‍ താന്‍ മതിയായ തെളിവുകള്‍ ഹാജരാക്കിയിരുന്നു എന്നും സുബ്രഹ്മണ്യം സ്വാമി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :