ടുജി: ചിദംബരത്തിനെതിരെ തെളിവുകളുമായി സ്വാമി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ടുജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകളുമായി ജനതാപാര്‍ട്ടി നേതാവ് ഡോ. സുബ്രഹ്മണ്യം സ്വാമി കോടതിയില്‍. കേസിലെ സാക്ഷിപ്പട്ടികയില്‍ ഔദ്യോഗികമായി ഉള്‍പ്പെട്ട സ്വാമി തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു.

എ രാജയെ മാത്രം പ്രതിയായി കാണാനാവില്ലെന്നും ചിദംബരത്തെയും വിസ്തരിക്കണമെന്നുമാണ് സ്വാമി പ്രധാനമായും ആവശ്യപ്പെടുന്നത്. 2008 ജനവരി 15-ന് ചിദംബരം പ്രധാനമന്ത്രിക്കയച്ച കത്ത്, പ്രധാനമന്ത്രിയും രാജയും ചിദംബരവും തമ്മില്‍ നടന്ന കൂടിക്കാഴ്ച എന്നിവയുടെ വിശദാംശങ്ങള്‍ തുടങ്ങിയവയാണ് സ്വാമി കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത്.

മുന്‍ടെലികോം മന്ത്രിയായിരുന്ന രാജ 2008-ല്‍ സ്‌പെക്ട്രം വില നിശ്ചയിച്ചത് ചിദംബരത്തിന്റെ അറിവോടു കൂടിയാണെന്ന് സ്വാമിയുടെ പരാതിയില്‍ പറയുന്നുണ്ട്.

ചിദംബരത്തെ വിസ്തരിക്കണമെന്ന സ്വാമിയുടെ ഹര്‍ജിയിലുള്ള വാദം ജനവരി 21-ന് നടക്കുമെന്ന് പ്രത്യേക സി ബി ഐ കോടതി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :