തടവുകാര്‍ ഡോക്ടറെ അടിച്ചുകൊന്നു!

പട്ന| WEBDUNIA|
PRO
ബീഹാറില്‍ നിന്ന് ‘കാട്ടു നീതിക്ക്’ വീണ്ടുമൊരു ഉദാഹരണം. ഗോപാല്‍ഗഞ്ജിലെ ജില്ലാ ജയിലില്‍ തടവുകാര്‍ ഒരു ഡോക്ടറെ അടിച്ചുകൊന്നു!

ജയിലില്‍ തടവുകാരുടെ മര്‍ദ്ദനത്തിന് ഇരയായ ഡോ.ബുദ്ധദേവ് സിംഗ് പട്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇദ്ദേഹത്തെ ഗോപാല്‍ഗഞ്ച് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ബീഹാര്‍ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടിട്ടുണ്ട്. ഏഴു തടവുകാര്‍ക്ക് എതിരെ പൊലീസ് എഫ്‌ഐ‌ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എന്നാല്‍, ഡോക്ടറെ തടവുകാര്‍ മര്‍ദ്ദിക്കാനുള്ള കാരണമെന്തെന്ന് വ്യക്തമല്ല. സംഭവത്തില്‍ ജയിലധികൃതര്‍ക്ക് ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :