ഡീസല്‍ വില ലിറ്ററിന് ഒരു രുപ കൂട്ടി. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. ഇന്ധന വില നിശ്‌ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ ശേഷം ഇത് നാലാം തവണയാണ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത്.
മാര്‍ച്ചിലായിരുന്നു ഇതിന് മുമ്പ് ഡീസല്‍ വില വര്‍ദ്ധിപ്പിച്ചത്. 45 പൈസയായിരുന്നു അന്ന് കൂട്ടിയത്. എണ്ണക്കമ്പനികള്‍ നിലവില്‍ ലിറ്ററിന് ആറ് രൂപ വരെ നഷ്‌ടം നേരിടുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാഴ്‌ച മുമ്പ് പെട്രോള്‍ വിലയില്‍ മൂന്ന് രൂപ കുറച്ചിരുന്നു. അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വില കുറയ്‌ക്കലായിരുന്നു ഇത്.