ആനവണ്ടിയില്‍ ആര്യാടന് പ്രതീക്ഷയില്ല; സര്‍ക്കാര്‍ ബസ് ഇല്ലാതാകുമോ?

ഇങ്ങനെപോയാല്‍ കെഎസ്ആര്‍ടിസി നിര്‍ത്തേണ്ടി വരുമെന്ന് ആര്യാടന്‍

കൊച്ചി| WEBDUNIA|
PRO
PRO
കെ എസ് ആര്‍ ടി സിയുടെ കാര്യത്തില്‍ വകുപ്പിന്റെ ചുമതലയുള്ള ആര്യാടന്‍ മുഹമ്മദിന് പ്രതീക്ഷയില്ല. ഡീസല്‍ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി അടച്ചു പൂട്ടേണ്ടിവരുമെന്ന്‌ ആര്യാടന്‍ മുഹമ്മദ്‌. ഈ രീതിയില്‍ അധികകാലം മുന്നോട്ട്‌ പോകാന്‍ കഴിയില്ല. കഴിഞ്ഞ ദിവസത്തെ ഡീസല്‍ വിലവര്‍ധനയോടെ 92 കോടി രൂപയാണ്‌ കോര്‍പ്പറേഷന്റെ പ്രതിമാസ നഷ്ടം. 63.22 രൂപയ്ക്കാണ്‌ കോര്‍പ്പറേഷന്‍ ഡീസല്‍ വാങ്ങുന്നതെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ട്‌ ഒരു കാര്യവുമില്ല. കോര്‍പ്പറേഷന്റെ പ്രതിസന്ധിയെക്കുറിച്ച്‌ അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. ചീഫ്‌ സെക്രട്ടറി ചെയര്‍മാനായ സമിതി പ്രശ്നം പരിശോധിച്ചു വരികയാണ്‌. സ്വകാര്യ പമ്പുകളില്‍ നിന്ന്‌ ഡീസല്‍ അടിച്ചാല്‍ പേരുദോഷമുണ്ടകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സപ്ലൈകോ പമ്പുകളില്‍ നിന്ന്‌ ഇന്ധനം നിറയ്ക്കുന്നതു പരിഗണിക്കുമെന്നും ആര്യാടന്‍ മുഹമ്മദ്‌ വ്യക്തമാക്കി.

ഫിബ്രവരിയില്‍ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ കോര്‍പ്പറേഷന് കഴിഞ്ഞിട്ടില്ല. 37000 പെന്‍ഷന്‍കാരാണ് കോര്‍പ്പറേഷനുള്ളത്. പെന്‍ഷനും ആനുകൂല്യങ്ങളും ചേര്‍ത്ത് 41 കോടിയോളം രൂപ പ്രതിമാസം വേണമെന്നും ആര്യാടന്‍ പറഞ്ഞു. അതേസമയം, കെ എസ് ആര്‍ ടി സി സ്വകാര്യവത്കരിക്കാന്‍ നീക്കം നടത്തുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :