ആശുപത്രി വിട്ട മണ്ടേലക്കായി അനുശോചന സന്ദേശം; ബുഷിന്റെ വക്താവ് മാപ്പ് പറഞ്ഞു
ന്യൂയോര്‍ക്ക്|
WEBDUNIA|
Last Modified ചൊവ്വ, 3 സെപ്‌റ്റംബര്‍ 2013 (09:47 IST)
PRO
യുഎസിന്റെ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ലിയു ബുഷിന് കഴിഞ്ഞദിവസം പറ്റിയത് വലിയൊരബദ്ധമാണ്. ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല മരിച്ചുവെന്ന് തെറ്റിദ്ധരിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം അനുശോചന സന്ദേശം പുറത്തിറക്കിയതാണ് ആകെ കുഴപ്പമായത്.
മണ്ടേലയുടെ വേര്‍പാടില്‍ തന്റെയും ഭാര്യ ബാര്‍ബറയുടെയും അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നായിരുന്നു സന്ദേശം. വാര്‍ത്ത തെറ്റാണെന്ന് അറിഞ്ഞ ഉടന്‍ ബുഷിന്റേതായി ഖേദപ്രകടനവും വന്നു. സ്വന്തം വക്‌താവ് ജിം മക്‌ഗ്രാത്തിന്റെ പിഴവായിരുന്നു അദ്ദേഹത്തെ കുഴപ്പത്തിലാക്കിയത്.
മണ്ടേല ആശുപത്രി വിട്ടുവെന്ന വാര്‍ത്ത ജിം തെറ്റായി മനസ്സിലാക്കുകയും മണ്ടേല മരിച്ചെന്ന് ബുഷിനെ അറിയിച്ചതാണ് പ്രശ്നമായത്. താന്‍ ഒരു പത്രത്തിന്റെ ഇ മെയില്‍ ന്യൂസില്‍ വന്ന തലക്കെട്ട് തെറ്റായി മനസിലാക്കിയതാണെന്ന് കാണിച്ച് മക്ഗ്രാത്ത് ട്വിറ്ററിലൂടെ മാപ്പ് പറയുകയും ചെയ്തു.