ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് ഉയര്‍ന്നു; ആംആദ്മിക്കെതിരേ ബിജെപി മാര്‍ച്ച്
ന്യൂഡല്‍ഹി|
WEBDUNIA|
PRO
PRO
ഡല്‍ഹിയില്‍ വൈദ്യുതി നിരക്ക് ഉയര്‍ത്തിയ സാഹചര്യത്തില്‍ ആം ആദ്‌മി സര്‍ക്കാരിനെതിരെ ബിജെപി മാര്‍ച്ച് നടത്തി. കേജ്രവാളിന് തെവഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളൊന്നും പൂര്‍ത്തിയാക്കാനായില്ലെന്നും അതിനാല്‍ സര്‍ക്കാര്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബിജെപിയുടെ മാര്‍ച്ച്. വൈദ്യുത നിരക്ക് 50 ശതമാനം കുറയ്‌ക്കുമെന്ന് വാഗ്‌ദാനം ചെയ്‌തിട്ട് ഇപ്പോള്‍ 8 ശതമാനം വര്‍ദ്ധിപ്പിക്കുകയാണെന്നും ബിജെപി പറഞ്ഞു.
സര്‍ക്കാര്‍ പണം നല്‍കാത്തതിനാല്‍ അഴിമതിക്കാരായ വൈദ്യുത കമ്പനികള്‍ രാജ്യതലസ്‌ഥാനത്ത് മണിക്കൂറുകളോളം വൈദ്യുതി കട്ട് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഇതിനൊരു പരിഹാരം കാണേണ്ടത് ആവശ്യമാണ് - ബിജെപി നേതാവ് വിജയ് ഗോയല്‍ മാര്‍ച്ചില്‍ പറഞ്ഞു. ആം ആദ്‌മി അധികാരത്തില്‍ വന്ന ശേഷം കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണെന്നും ഗോയല്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ഡല്‍ഹി വൈദ്യുത നിയന്ത്രണ ബോര്‍ഡ് ഫെബ്രുവരി ഒന്നു മുതല്‍ വൈദ്യുനിരക്കുകള്‍ 6 മുതല്‍ 8 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ വൈദ്യുത കമ്പനികള്‍ക്ക് അനുമതി നല്‍കിയത്. തീരുമാനത്തെ അപലപിച്ച കേജ്രിവാള്‍, വൈദ്യുതി കമ്പനികളില്‍ ഇപ്പോള്‍ നടക്കുന്ന കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) ഓഡിറ്റ് പൂര്‍ത്തിയാകുമ്പോള്‍ കമ്പനികളുടെ ലാഭം എങ്ങോട്ടാണ് പോകുന്നതെന്ന് അറിയാനാകുമെന്ന് പറഞ്ഞിരുന്നു. വന്‍ കോര്‍പ്പറേറ്റുകളുടെ കീഴിലുള്ള സ്വകാര്യ കമ്പനികളാണ് ഡല്‍ഹിയില്‍ വൈദ്യുതി വിതരണം നടത്തുന്നത്.