ആംആദ്മി സമരത്തിനെതിരേ കേസ്; കെജ്‌രിവാള്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ റെയില്‍ ഭവനു മുന്നില്‍ ധര്‍ണ നടത്തിയ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. ധര്‍ണക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ആരുടെയും പേര് രേഖപ്പെടുത്തിയിട്ടില്ല. 33 മണിക്കൂര്‍ നീണ്ടു നിന്ന പ്രതിഷേധ ധര്‍ണയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു.

പ്രതിഷേധ ധര്‍ണയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം റോഡരികില്‍ കഴിഞ്ഞ മുഖ്യമന്ത്രി കെജ്‌രിവാളിനെ ശാരീരികാസ്വാസ്ഥ്യത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ യശോദ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 33 മണിക്കൂര്‍ നീണ്ടുനിന്ന ധര്‍ണ അവസാനിപ്പിച്ചതിനുശേഷമാണ് ശ്വാസകോശ സംബന്ധമായ ആസ്വാസ്ഥ്യത്തെ തുടര്‍ന്ന് കെജ്‌രിവാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കാന്‍ വിസമ്മതിച്ച പൊലീസുകാരെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു ധര്‍ണ. പ്രതിഷേധത്തെ തുടര്‍ന്ന് ആരോപണവിധേയരായ പൊലീസുകാരോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ലഫ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ധര്‍ണ പിന്‍വലിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :