ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം അംഗീകരിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി അംഗീകരിച്ചു. കേന്ദ്രമന്ത്രി സഭയുടെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ചു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗിന്റെ ശുപാര്‍ശ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു. നിയമസഭ മരവിപ്പിച്ച് നിര്‍ത്തണമെന്ന ശുപാര്‍ശയും കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു കൊണ്ടുള്ള കെജ്‌രിവാളിന്റെ രാജിക്കത്തും ഡല്‍ഹിയിലെ രാഷ്ട്രീയ സ്ഥിതി വിവരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടും ഗവര്‍ണര്‍ നേരത്തെ ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രാജിവെച്ചതോടെയാണ് ഡല്‍ഹിയില്‍ രാഷ്ട്രപതിഭരണത്തിന് വഴിയൊരുങ്ങിയത്. ജന്‍ലോക്പാല്‍ ബില്‍ ഡല്‍ഹി നിയമസഭയില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അരവിന്ദ് കെജ്‌രിവാള്‍ രാജി വെച്ചത്.

നിയമസഭ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നായിരുന്നു കെജ്‌രിവാളിന്റെ ആവശ്യം. എന്നാല്‍ ഉടനെ തന്നെ തെരഞ്ഞെടുപ്പിനെ നേരിടുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന നിഗമനത്തിലായിരുന്നു കോണ്‍ഗ്രസ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :