ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികള്‍ക്കായി 16 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് കോണ്‍ഗ്രസ് തുടക്കമിട്ടു. 16മണ്ഡലങ്ങളിലാണ് ഇത്തവണ പാര്‍ട്ടി അംഗങ്ങള്‍ വോട്ടെടുപ്പിലൂടെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുക.

ഓരോ മണ്ഡലങ്ങള്‍ക്കും ഓരോ റിട്ടേണിംഗ് ഓഫീസറുണ്ടാകും യോഗ്യരായ പാര്‍ട്ടി അംഗങ്ങള്‍ക്ക് വോട്ടര്‍മാരായി രജിസ്റ്റര്‍ ചെയ്യാം. സ്ഥാനാര്‍ത്ഥികളാകകാന്‍ ആഗ്രഹിക്കുന്നവര്‍ പ്രത്യേകം നാമ നിര്‍ദേശ പത്രിക പൂരിപ്പിച്ച് നല്‍കണം.

അപേക്ഷകരില്‍ നിന്നും വോട്ടര്‍മാര്‍ തെരഞ്ഞെടുക്കുന്നവര്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളാകും. ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ നടപ്പിലാക്കിയ മോഡല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രക്രിയ അല്‍പം വ്യത്യാസത്തോടെ കോണ്‍ഗ്രസും പരീക്ഷിക്കുകയാണ്.

ഗുവാഹത്തി, കര്‍ണാടകയിലെ ദക്ഷിണ കന്നട, ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്ക്, ഗുജറാത്തിലെ വഡോദര, പശ്ചിമ ബംഗാളിലെ ഉത്തര കൊല്‍ക്കത്ത, ഉത്തര്‍ പ്രദേശിലെ വാരാണസി തുടങ്ങി ഒമ്പത് സംസ്ഥാനങ്ങളിലെ 16 മണ്ഡലങ്ങളിലാണ് ഇക്കുറി പ്രവര്‍ത്തകര്‍ തെരഞ്ഞെടുക്കുന്നവര്‍ കോണ്‍ഗ്രസിനായി ജനവിധി തേടുക


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :