ഡല്‍ഹിയില്‍ മാത്രമല്ല, രാജ്യമെങ്ങും പീഡനം: ഷിന്‍ഡെയുടെ കുറ്റസമ്മതം!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അരങ്ങേറുന്ന ക്രൂരപീഡനങ്ങള്‍ തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നു എന്ന വിമര്‍ശനങ്ങള്‍ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ വിവാദപ്രസ്താവന. ബലാത്സംഗങ്ങള്‍ ഡല്‍ഹിയില്‍ മാത്രമല്ല, രാജ്യത്തുടനീളം അത് സംഭവിക്കുന്നുണ്ട് എന്ന് പറഞ്ഞാണ് ഷിന്‍ഡെ സ്വയം കുഴിയില്‍ ചാടിയത്.

ഡല്‍ഹിയില്‍ അഞ്ചു വയസുകാരി ക്രൂരപീഡനത്തിന് ഇരയായ സംഭവത്തെക്കുറിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയപ്പോഴായിരുന്നു ഷിന്‍ഡെയുടെ ഈ കുറ്റസമ്മതം ഉണ്ടായത്. ഡല്‍ഹിയില്‍ പീഡനങ്ങള്‍ക്കെതിരെ ആളുന്ന പ്രതിഷേധം ശമിപ്പിക്കാന്‍ ഷിന്‍ഡെ നല്‍കിയ വിശദീകരണം വിപരീതഫലം ചെയ്യുകയായിരുന്നു.

ഏപ്രില്‍ 15ന് നടന്ന ഡല്‍ഹി സംഭവത്തിന്റെ വിശദാംശങ്ങള്‍ ഷിന്‍ഡെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. അന്വേഷണ പുരോഗതിയും അറിയിച്ചു. കേസ് ഒതുക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്തും എന്നും ഷിന്‍ഡെ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :