ന്യൂഡല്‍ഹി|
WEBDUNIA|
Last Modified ചൊവ്വ, 11 ഫെബ്രുവരി 2014 (10:48 IST)
PTI
ഡല്‍ഹിയില്‍ വീണ്ടും വംശീയാധിക്ഷേപത്തെ തുടര്‍ന്ന് വടക്കുകിഴക്കന്‍ വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം. വംശീയാധിക്ഷേപത്തെ ചോദ്യം ചെയ്ത അരുണാചല്‍ പ്രദേശ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ക്രൂരത കെട്ടടങ്ങും മുമ്പാണ് വീണ്ടും രണ്ട് മണിപ്പൂരി യുവാക്കള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
തെക്കന്‍ ഡല്‍ഹിയിലെ അബ്ദേക്കര്‍ നഗര്‍ പ്രദേശത്ത് വെച്ച് ഞായറാഴ്ച്ച രാത്രിയാണ് ബൈക്കുകളില്‍ എത്തിയ അജ്ഞാതര്‍ ബന്ധുക്കളായ യുവാക്കളെ ആക്രമിച്ചത്. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ ഗിന്‍ഖാന്‍സുവാന്‍ നൗലാക് എന്ന യുവാവ് ഡല്‍ഹി എഐഐഎംഎസില്‍ ചികിത്സയിലാണ്. യുവാക്കളെ മണിപ്പൂര്‍ മുഖ്യമന്ത്രി ഒക്രാം ഇബോബി സിംഗ് ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കെതിരായ ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ എടുക്കണമെന്ന് ഒക്രാം ഇബോബി കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയോട് ആവശ്യപ്പെട്ടു.