വോട്ട് ജനങ്ങളുടെ വിജയത്തിനെന്ന് കെജ്‌രിവാള്‍, യുവാക്കള്‍ വോട്ട് ചെയ്യണമെന്ന് മോഡി

വോട്ട്, തെരഞ്ഞെടുപ്പ്, ഇലക്ഷന്‍, ഡല്‍ഹി, ഡെല്‍ഹി, മോഡി, കേജ്രിവാള്‍, കെജ്‌രിവാള്‍, ബേദി
ന്യൂഡല്‍ഹി| Last Updated: ശനി, 7 ഫെബ്രുവരി 2015 (11:32 IST)
ജനങ്ങള്‍ അവരുടെ വിജയത്തിനായാണ് വോട്ട് നല്‍കേണ്ടതെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കേജ്‌രിവാള്‍. എല്ലാ യുവാക്കളും വോട്ട് ചെയ്യാനെത്തണമെന്ന് ആഹ്വാനം ചെയ്ത് നരേന്ദ്രമോഡി.

സാധാരണക്കാരുടെ ആഗ്രഹപൂര്‍ത്തീകരണമാണ് തെരഞ്ഞെടുപ്പെന്നും ജനങ്ങളാണ് ഈ വോട്ടെടുപ്പില്‍ ജയിക്കേണ്ടതെന്നും കേജ്‌രിവാള്‍ പറഞ്ഞു. നല്ല ഭരണം ഡല്‍ഹിയില്‍ വരുന്നതിനായി എല്ലാ യുവാക്കളും വീട്ടില്‍ നിന്ന് പുറത്തിറങ്ങി വോട്ടുചെയ്യാനെത്തണമെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്.

ഡല്‍ഹിയില്‍ വോട്ടെടുപ്പ് തുടങ്ങി അധികം വൈകാതെ തന്നെ പ്രമുഖ നേതാക്കളെല്ലാവരും വോട്ട് ചെയ്തു. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, ഷീലാ ദീക്ഷിത്, കിരണ്‍ ബേദി, അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങിയവര്‍ രാവിലെതന്നെ സമ്മതിദാനാവകാശം വിനിയോഗിച്ചു.

70 മണ്ഡലങ്ങളിലായി 1.33 കോടി വോട്ടര്‍മാരാണ് ഡല്‍ഹി തെരഞ്ഞെടുപ്പില്‍ പങ്കാളികളാകുന്നത്. അഭിപ്രായ സര്‍വേകള്‍ മിക്കതും ഇത്തവണ എ എ പിയെയാണ് പിന്തുണയ്ക്കുന്നത്. അതിന്റെ ആത്മവിശ്വാസത്തിലാണ് കേജ്‌രിവാളും കൂട്ടരും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :