ജനലോക്പാല്‍ ബില്‍ അവതരിപ്പിക്കാനാകാത്തതില്‍ പ്രതിഷേധിച്ച് അധികാരം ഉപേക്ഷിച്ച് അരവിന്ദ് കേജ്‌രിവാളും സംഘവും പുറത്തിറങ്ങിയതോടെ ഡല്‍ഹി ഇനി രാഷ്ട്രപതി ഭരണത്തിലേക്കെന്ന് റിപ്പോര്‍ട്ട്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ 32 അംഗ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിന് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു നിയമസഭ തല്‍ക്കാലം മരവിപ്പിച്ചനിറുത്തി രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്യാന്‍ ഒരുങ്ങുന്നത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്തിയാല്‍ നേട്ടം ആം ആദ്മിക്ക് പാര്‍ട്ടിക്കായിരിക്കുമെന്നും ഒരു സര്‍ക്കാര്‍ രൂപീകരിക്കാനാവുമെന്നും മാറ്റങ്ങളുണ്ടാക്കാനാകുമെന്നും തെളിയിച്ചതോടെ ചിലപ്പോള്‍ ഭൂരിപക്ഷത്തോടെ ആം ആദ്മി അധികാരത്തിലെത്താനും സാധ്യതയുണ്ട്.
അതിനാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് പരമാവധി നീട്ടികൊണ്ടുപോകാനാണ് സാധ്യതയെന്നും രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. മുഖ്യമന്ത്രിയുടെ രാജിയെത്തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്തി ലെഫ്. ഗവര്‍ണര്‍ ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ട്.