ആം ആദ്മി പാര്‍ട്ടിക്ക് കോണ്‍ഗ്രസിന്‍റെയും ബി ജെ പിയുടെയും പിന്തുണ

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഒടുവില്‍ ആം ആദ്മി പാര്‍ട്ടിക്ക് കോണ്‍ഗ്രസും ബി ജെ പിയും പിന്തുണ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകുന്നേരം പെട്ടെന്നുണ്ടായ സംഭവവികാസത്തോടെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഡല്‍ഹി സാക്‍ഷ്യം വഹിക്കുകയാണ്. സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാള്‍ പ്രഖ്യാപിച്ചിട്ടും പിന്തുണയുമായി കോണ്‍ഗ്രസും ബി ജെ പിയും രംഗത്തെത്തിയത് രാഷ്ട്രീയനിരീക്ഷകരെയും അത്ഭുതപ്പെടുത്തി.

ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ അരവിന്ദ് കേജ്‌രിവാളിന്‍റെ പാര്‍ട്ടിക്ക് നിരുപാധിക പിന്തുണ കൊണ്ടുത്തുകൊണ്ട് ലഫ്. ഗവര്‍ണര്‍ക്ക് കോണ്‍ഗ്രസ് കത്തുനല്‍കി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കണമെന്നും അതിനെ ബി ജെ പി പിന്തുണയ്ക്കുമെന്നും ബി ജെ പി അറിയിച്ചു.

“ജനങ്ങള്‍ക്ക് ആം ആദ്മി പാര്‍ട്ടി ഏറെ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. വൈദ്യുതി ചാര്‍ജ്ജ് അമ്പത് ശതമാനം കുറയ്ക്കുമെന്നും ദിവസവും 700 ലിറ്റര്‍ വെള്ളം സൌജന്യമായി നല്‍കുമെന്നും അവര്‍ വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനങ്ങള്‍ ആത്മാര്‍ത്ഥതയോടെ ആയിരുന്നു എങ്കില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കണം. എല്ലാ പിന്തുണയും ബി ജെ പി നല്‍കും” - ബി ജെ പി ഡല്‍ഹി അധ്യക്ഷന്‍ വിജയ് ഗോയല്‍ പറഞ്ഞു.

കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഏതെങ്കിലും പിന്തുണ സ്വീകരിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അവരുടെ വാഗ്ദാനങ്ങളില്‍ അവര്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നു വരുമെന്നും ബി ജെ പി അധ്യക്ഷന്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :