ജനലോക്പാല്‍ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ അനിശ്ചിതകാല സമരം തുടങ്ങി. മഹാരാഷ്ട്രയിലെ റാലെഗന്‍സിദ്ധിയിലാണ് സമരം.ലോക്പാല്‍ ബില്‍ പാസാകുന്നതുവരെ സമരം തുടരാനാണ് തീരുമാനം. ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനം അവരെ തൂത്തെറിയുമെന്ന് ഹസാരെ തന്റെ പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കി.
ലോക്പലിന്റെ പേരില്‍ ഇനിയൊരു സമരം ഇല്ല. കാരണം ബില്‍ പാസാകുന്നത് വരെയാണ് ഈ സമരം. ഇനി എത്രകാലം ജീവിക്കും എന്നറിയില്ല. സമൂഹത്തിന് വേണ്ടി മരിക്കാന്‍ കഴിഞ്ഞാല്‍ അത് സൌഭാഗ്യമായി കരുതും.
ബില്‍ നടപ്പാക്കാമെന്ന പ്രധാനമന്ത്രിയുടേയും സോണിയാ ഗാന്ധിയുടേയും വാക്കുകള്‍ വിശ്വസിച്ചാണ് താന്‍ മുമ്പ് നടത്തിയ സമരങ്ങള്‍ അവസാനിപ്പിച്ചത്. എന്നാല്‍ അവര്‍ തന്നെ വഞ്ചിക്കുകയാണ് ചെയ്തതെന്ന് ഹസാരെ കുറ്റപ്പെടുത്തി.
എന്നാല്‍ ഹസാരെയുടെ സമരത്തിന് ജനപങ്കാളിത്തം നന്നേ കുറവാണ്. വരും ദിവസങ്ങളില്‍ ഈ സ്ഥിതി മാറും എന്ന പ്രതീക്ഷയിലാണ് അദ്ദേഹം.