ഡല്‍ഹിയില്‍ അഞ്ച് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി മനോജിനെതിരെ ഭാര്യ. കുറ്റം തെളിഞ്ഞാല്‍ മനോജിനെ തൂക്കിക്കൊല്ലണമെന്ന് ഭാര്യ പറഞ്ഞു. ബിഹാറിലെ മുസാഫിര്‍പൂര്‍ ജില്ലയിലെ ഗ്രാമത്തിലാണ് ഇയാളുടെ സ്വദേശം.
മനോജ് ഈയിടെയാണ് വിവാഹിതനായത്. പീഡനം നടക്കുമ്പോള്‍ ഭാര്യ അവരുടെ മാതാപിതാക്കളുടെ വീട്ടില്‍ പോയിരിക്കുകയായിരുന്നു.
ഡല്‍ഹില്‍ ഗാന്ധിനഗര്‍ മേഖലയിലെ ഫ്ലാറ്റില്‍ വച്ചാണ് ബാലിക പീഡനത്തിന് ഇരയായത്. കേസില്‍ പ്രദീപ്കുമാര്‍ എന്ന് പേരുള്ള 19കാരനും അറസ്റ്റിലായിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പ്രദീപ് ആണെന്നാണ് 22 കാരനായ മനോജ് പൊലീസിനോട് പറഞ്ഞത്. മിഠായി നല്‍കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തിയതെന്നും ഇയാള്‍ പറഞ്ഞു.