പഞ്ചായത്തംഗത്തിന്‍റെ പൂര്‍വകാമുകിയും നിലവിലുള്ള കാമുകിയും തമ്മിലടിച്ചു. പഞ്ചായത്ത് ഓഫീസില്‍ കയറി പഞ്ചായത്തംഗത്തിനെ പൂര്‍വ കാമുകി പൊതിരെ തല്ലുകയും ചെയ്തു. അഗളിയിലെ പഞ്ചായത്ത് ഓഫീസിലാണ് സംഭവം. പൂര്‍വ കാമുകിയുടെ തല്ലില്‍ പരുക്കേറ്റത് സി പി ഐയുടെ പഞ്ചായത്ത് മെമ്പര്‍ക്കാണ്.
ഭാര്യയും മൂന്ന് മക്കളുമുള്ളയാളാണ് സി പി ഐ നേതാവായ കാമുകന്‍. ഭാര്യയെ ഉപേക്ഷിച്ച ശേഷം ഇയാള്‍ ഒരു ആദിവാസി സ്ത്രീയുമായി പ്രണയത്തിലാകുകയും അവര്‍ക്കൊപ്പം താമസമാക്കുകയും ചെയ്തു. എന്നാല്‍ അധികം വൈകും മുമ്പ് ജനതാദളിന്‍റെ വനിതാ പഞ്ചായത്തംഗവുമായി നമ്മുടെ നായകന്‍ പ്രണയത്തിലായി. ഇത് മനസിലാക്കിയ പൂര്‍വകാമുകി പഞ്ചായത്ത് ഓഫീസിലെത്തി കാമുകനെയും കാമുകിയെയും തല്ലി വശംകെടുത്തി.
കാമുകന്‍ തനിക്കൊപ്പം താമസിക്കണമെന്നാണ് പൂര്‍വ കാമുകി ആവശ്യപ്പെടുന്നത്. എന്നാല്‍ ആദ്യ കാമുകിക്കൊപ്പം ഇനി ഒരു ബന്ധവും ഉണ്ടാകില്ലെന്ന് മല്ലീശ്വരക്ഷേത്രത്തില്‍വച്ച് ഭാര്യയ്‌ക്ക് സത്യം ചെയ്തുകൊടുത്തതായി സി പി ഐ നേതാവ് വെളിപ്പെടുത്തി. ഇതിനാല്‍ ഇനി ആദ്യകാമുകിക്കൊപ്പം ഒരു ബന്ധം ഉണ്ടാകില്ല.
എന്നാല്‍ ആദ്യകാമുകി ആദിവാസി യുവതിയായതിനാല്‍ പ്രശ്നം വഷളാകുകയാണ്. ആദിവാസി പീഡന നിയമപ്രകാരം സി പി ഐ നേതാവിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. അല്ലെങ്കില്‍ അഞ്ചുലക്ഷം രൂപ യുവതിക്ക് നല്‍കണമെന്നും ആവശ്യമുയര്‍ന്നു. പ്രശ്നം പരിഹരിക്കാന്‍ സി പി ഐ നേതൃത്വം ഇടപെട്ടിരിക്കുകയാണ് ഇപ്പോള്‍.